നന്നങ്ങാടി.പണ്ട് ആളുകളെ മരണാനന്തരം അടക്കിയിരുന്ന ഭരണി കുഴിച്ചിട്ടിരിക്കുന്ന സ്ഥലം.അടയാളത്തിനാണത്രേ കല്ലു വച്ചിരിക്കുന്നത്.

വാമല.നമ്മുടെ നാട്ടില്‍ത്തന്നെയുള്ള ചെറിയൊരു മല.

00300029


Add Image

00280025ആഹ്ലാദവാന്മാര്‍
ഉദ്യാനത്തിലെ മങ്ങിയ മഞ്ഞ വെളിച്ചങ്ങള്‍.
നിരയിട്ടിരിക്കുന്ന അലസരായ ആളുകള്‍.നീലയും തവിട്ടും നിറമുള്ള നിഴലുകള്‍,കരിനീലാകാശം.


വെട്ടിയൊതുക്കിയ മരങ്ങള്‍.
ആളുകള്‍ക്കിടയിലൂടെ ഊളിയിടുമ്പോള്‍ അവര്‍ അലസരായിക്കുകയല്ലെന്ന് തിരിച്ചറിയുന്നു.സന്തോഷിക്കുകയാണവര്‍.

ദൂരെ നിന്ന് നോക്കുമ്പോള്‍ അലസത തോന്നിക്കുകയും അടുത്തു കണ്ടാല്‍ ആഹ്ലാദവാന്മാരും.

മരങ്ങള്‍കൂണു പോലെ ഉയര്‍ന്ന് വിടര്‍ന്നു നില്‍ക്കുന്ന വാകമരം.
പവിഴപ്പുറ്റുപോലെ വിരിഞ്ഞു നില്‍ക്കുന്ന അരളി.

ഭാരം കാരണം നിവര്‍ന്നുയരാന്‍ കഴിയാതെ വളഞ്ഞുപൊങ്ങി പൊട്ടിത്തെറിച്ചവ.

വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ളവ.

പേടിച്ചൊതുങ്ങിപ്പോയവ.

ധാര്‍ഷ്ട്ര്യക്കാരന്‍.

യോഗി.

തല തെറിച്ചവന്‍.

സുന്ദരി.

മരങ്ങള്‍ !