ആഹ്ലാദവാന്മാര്‍
ഉദ്യാനത്തിലെ മങ്ങിയ മഞ്ഞ വെളിച്ചങ്ങള്‍.
നിരയിട്ടിരിക്കുന്ന അലസരായ ആളുകള്‍.നീലയും തവിട്ടും നിറമുള്ള നിഴലുകള്‍,കരിനീലാകാശം.


വെട്ടിയൊതുക്കിയ മരങ്ങള്‍.
ആളുകള്‍ക്കിടയിലൂടെ ഊളിയിടുമ്പോള്‍ അവര്‍ അലസരായിക്കുകയല്ലെന്ന് തിരിച്ചറിയുന്നു.സന്തോഷിക്കുകയാണവര്‍.

ദൂരെ നിന്ന് നോക്കുമ്പോള്‍ അലസത തോന്നിക്കുകയും അടുത്തു കണ്ടാല്‍ ആഹ്ലാദവാന്മാരും.

No comments: