S. N. College, Alathur
മുന്‍പ് പഠിച്ച കോളേജില്‍ മൂന്ന് കൂട്ടുകാരുമൊത്ത് പോയിട്ട് ഒരാഴ്ച്ചയായിട്ടും ഓര്‍മ്മകള്‍ ഒതുങ്ങുന്നേയില്ല.
അന്ന് ക്ലാസില്‍ ഒരുമിച്ചു പഠിച്ചവരില്‍ ഇപ്പോഴും ബന്ധമുള്ള ഒരേയൊരു കൂട്ടുകാരന്‍ പ്രദീപിനെ, ഓരോന്നോര്‍ക്കുമ്പോഴും വിളിക്കും. കേട്ടുകേട്ടവന് ബോറടിച്ചുകാണും.
പതിനാറ് വര്‍ഷം മുന്‍പ് മരങ്ങള്‍ക്കിടയിലൂടെയുള്ള ഈ വഴിയിലൂടെയാണ് നടന്ന് പോയത്.നടക്കുന്തോറും ഓരോ കല്ലുകള്‍ വരെ സുപരിചിതം.
ഫസ്റ്റ് ഇയറിന് ഇരുന്ന സീറ്റില്‍ ഇരുന്നപ്പോള്‍...
ക്ലാസിലെ കൂട്ടുകാര്‍...
ഇംഗ്ലീഷ് പറയാന്‍ ശ്രമിക്കുന്ന വിജയകുമാര്‍.
ഹിന്ദു’ സപ്ലിമെന്റ് കൊണ്ട് പുസ്തകത്തിന് കവറ് ഇട്ടു വരുന്ന പീച്ചി.
പാട്ടുപാടുന്ന അജയന്‍ (‘ഒളിക്കുന്നുവോ...‘ എന്ന പാട്ട് നല്ല ഓര്‍മ്മയുണ്ട് ).
കടമ്മനിട്ടക്കവിത ചൊല്ലിയ സുനില്‍.
അജയകുമാര്‍ സാറിന്റെ ക്ലാസില്‍ ഉച്ചത്തില്‍ ഇംഗ്ലീഷ് പാഠഭാഗം വായിക്കുന്ന തുളസി.
ബിന്ദു,സ്മിത,അനുസ്മിത,ജുബി,അമൃതരാജ്,രജനി,മലയാളം ക്ലാസില്‍ വരുന്ന മഹേഷ്...

ഉച്ചയൂണു കഴിക്കാനായുള്ള പാറമടയിലേക്കുള്ളയാത്ര.
ചെക് ഡാമിലേക്കുള്ള യാത്രകള്‍ .
സമരങ്ങള്‍ .
തിരക്കൊഴിയാത്ത ബസ്സിലെ യാത്ര.
മയിലുകള്‍ .
കവിതകളെഴുതുന്ന അമൃതടീച്ചര്‍ .
ചിത്രം വര.
കോളേജ് ഡേ.
പൂക്കളമത്സരം.
ഓരോന്നോര്‍ത്ത് നിന്നപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി.
മഴ തോര്‍ന്നപ്പോള്‍ ഗേറ്റിനു പുറത്തെ കാന്റീനിലേക്കും പോസ്റ്റ് ഓഫീസിലേക്കും പോയി.
കാന്റീന്‍ പൊളിഞ്ഞ് കാടുപിടിച്ച് കിടക്കുന്നു.
***
ദൈവം പ്രത്യക്ഷപ്പെടുന്നു.
എന്തു വരമാണ് വേണ്ടത്?”
ദൈവമേ,എനിക്ക് പ്രീഡിഗ്രി ക്ലാസില്‍ പഠിക്കുന്ന കാലത്തേക്ക് വീണ്ടും പോണം.ഒന്നുകൂടി ആ കാലം ജീവിക്കണം;
കുറച്ചുകൂടി ആസ്വദിച്ച്...
കുറേക്കൂടി സത്യസന്ധമായി...
കുറേക്കൂടി സൌഹൃദം പങ്കിട്ട്...”

12 comments:

സനില്‍ said...

ഓര്‍മ്മകള്‍ പിന്നിലേക്കു കൊളുത്തി വലിക്കുന്ന കുറിപ്പ്.............
ക്യാമ്പസ്‌ എല്ലാവര്ക്കും എന്തോ ഒരു......ആണ്.........

vIJAYpRADEEP said...

nalla ormakurippu...photosum kollaaam!namukku adutha thavana orumichu pokaam!

Anonymous said...

16 varsham purakilekku oru nimisham kondu enne ethichatinu thanks. it is lovely.

Pramod M said...

kannu niranju pokunnu.nhanum padicha college.aaralum ariyappedathe 2 varsham padicha college.annu pree degree 4th group-l padikkunna oru kannada vacha payyan.sidharthan sir,moorthy sir,lakshmanan sir,amritha teacher,jayachandran sir ellavarum innale enna pole aduthu nilkkunnu.any way thanks enne aa pazhaya kalathekku kondu poyathinu.................pramod,1993-95

Raghu Gopalan said...

:)

thank you,

raghu,
Pramod...

:)

anish said...

Nte campus... Nte orma.... Hi this is anish ex microbilogist nw workg in goa.. & 'm so happy when i saw the photos of our college

Raghu Gopalan said...

Thanks for your comment, Anish.

babujan said...

nalla ormakal ennum marikarilla++++++++++,

ragesh said...

great

ragesh said...

orupadu miss cheyyunnu ah nalla oru divasam kittiyirunnengil ennu i am ragesh completed bcom in 2003 my classmates were santhosh jayesh sujan vinod from kuthanur, etc parayan vakkukalilla oru nombaram ah divasangal ippol orkkunnu ethra vilappetathanennu love my college a lot..

ragesh said...

enne padippicha krishnamoorthy sir from commerce dept ormayayi ennarinjappol vedanichu poyi orupadu... a kalalayathe ithra snehikkunnu ennu appol manasilayilla

Arun Prasad.R said...

Missing the college very much.