വൈന്‍

   ഏകദേശം ഒരുമാസം മുന്‍പ് ഒരു പാര്‍ട്ടിക്ക് കൂട്ടുകാരന്‍ ഉണ്ടാക്കിയ വൈന്‍ കുടിച്ചപ്പോള്‍ ഒരാഗ്രഹം. വൈന്‍ ഉണ്ടാക്കിയാലോന്ന്. 
കൂട്ടുകാരന്‍ വിനു, വര്‍ഷങ്ങളായി വൈന്‍ ഉണ്ടാക്കുന്ന ആളാണ്. വിനു, എങ്ങനെ വൈന്‍ ഉണ്ടാക്കാമെന്ന് വിശദമായി എഴുതിത്തന്നു.  
അതിന്‍ പ്രകാരം ചാലയില്‍ പോയി, ഭരണി വാങ്ങി, പിന്നെ വേണ്ട സാധനങ്ങളൊക്കെ വാങ്ങി. രാത്രി തന്നെ എല്ലാം റെഡിയാക്കി. 
പിന്നീടുള്ള 15 ദിവസം കൃത്യമായി അടപ്പ് തുറന്ന് ഇളക്കി. എടുത്ത് അരിച്ച് വീണ്ടും അടച്ചു വച്ചു. 
മുപ്പത്തഞ്ചാം ദിവസം വീണ്ടും അരിച്ചു.
 വൈന്‍ ഗ്ലാസ്സൊക്കെ വാങ്ങി ആര്‍ഭാടത്തോടെ ഭരണി തുറന്ന് ഗ്ലാസിലൊഴിച്ച് കുടിച്ചുനോക്കി..!!! 
എവിടെയോ എന്തോ പാളിപ്പോയി
 അതു വിനിഗര്‍ ആയത്രേ. 
അങ്ങനെ എന്റെ ആദ്യ വൈന്‍ സംരംഭം ഇങ്ങനെ അവസാനിച്ചു. 
ഇനി ഉടനേ വേണ്ട. കുറച്ചു മാസം കൂടെ കഴിയട്ടെ.

ടിക് ടിക്

കൂട്ടുകാര്‍ എടുത്ത ഷോര്‍ട്ട് ഫിലിം പ്രിവ്യൂ  ഉണ്ടായിരുന്നു, വഴുതക്കാട് കലാഭവനില്‍ വച്ച്. ‘ടിക് ടിക്’ എന്നാണ് പേര്.
(സംവിധാനം: സാബാ, രചന: സന്തോഷ് ഏച്ചിക്കാനം)

രണ്ടു ദിവസങ്ങള്‍

ഒരാഴ്ച്ച മുന്‍പു തന്നെ മൊബൈലില്‍ റിമൈന്‍ഡറു വയ്ക്കലും ഇവെന്റു സെറ്റു ചെയ്യലും ഒക്കെയായി മറക്കാതിരുന്ന് ബാങ്കില്‍ പോയി. തൊഴിലാളി ദിനം. ബാങ്ക് അവധി. കഴിഞ്ഞ ഒരു തവണപോയപ്പോഴും ഇതുപോലെത്തന്നെ.
പിന്നെ ഒരു സിനിമ കണ്ടു. “ടി ഡി ദാസന്‍...”
ധൈര്യത്തോടെ എടുത്ത ഒരു സിനിമ. കാണാന്‍ ആളുകള്‍ തീരെയില്ല.
ഞായറാഴ്ച്ച, വീട്ടില്‍തന്നെയിരുന്നു.