വൈന്‍

   ഏകദേശം ഒരുമാസം മുന്‍പ് ഒരു പാര്‍ട്ടിക്ക് കൂട്ടുകാരന്‍ ഉണ്ടാക്കിയ വൈന്‍ കുടിച്ചപ്പോള്‍ ഒരാഗ്രഹം. വൈന്‍ ഉണ്ടാക്കിയാലോന്ന്. 
കൂട്ടുകാരന്‍ വിനു, വര്‍ഷങ്ങളായി വൈന്‍ ഉണ്ടാക്കുന്ന ആളാണ്. വിനു, എങ്ങനെ വൈന്‍ ഉണ്ടാക്കാമെന്ന് വിശദമായി എഴുതിത്തന്നു.  
അതിന്‍ പ്രകാരം ചാലയില്‍ പോയി, ഭരണി വാങ്ങി, പിന്നെ വേണ്ട സാധനങ്ങളൊക്കെ വാങ്ങി. രാത്രി തന്നെ എല്ലാം റെഡിയാക്കി. 
പിന്നീടുള്ള 15 ദിവസം കൃത്യമായി അടപ്പ് തുറന്ന് ഇളക്കി. എടുത്ത് അരിച്ച് വീണ്ടും അടച്ചു വച്ചു. 
മുപ്പത്തഞ്ചാം ദിവസം വീണ്ടും അരിച്ചു.
 വൈന്‍ ഗ്ലാസ്സൊക്കെ വാങ്ങി ആര്‍ഭാടത്തോടെ ഭരണി തുറന്ന് ഗ്ലാസിലൊഴിച്ച് കുടിച്ചുനോക്കി..!!! 
എവിടെയോ എന്തോ പാളിപ്പോയി
 അതു വിനിഗര്‍ ആയത്രേ. 
അങ്ങനെ എന്റെ ആദ്യ വൈന്‍ സംരംഭം ഇങ്ങനെ അവസാനിച്ചു. 
ഇനി ഉടനേ വേണ്ട. കുറച്ചു മാസം കൂടെ കഴിയട്ടെ.

7 comments:

മാറുന്ന മലയാളി said...

ഇനി അടുത്തത് വാറ്റു ചാരായം ട്രൈ ചെയ്തു നോക്കൂ ...അതെളുപ്പമാ.....:)

($nOwf@ll) said...

y?

എന്‍.ബി.സുരേഷ് said...

എടുത്തുചാട്ടക്കാര്‍ക്കൊക്കെ ഇതെ വരൂ.

വൈന്‍ എന്നു കേട്ടപ്പോള്‍ ഭരണിയുമായിറങ്ങി.
അവനോട് വിനാഗിരി ഉണ്ടാക്കുന്നതിനെപറ്റി ചോദിക്കൂ
അപ്പൊ വൈനിന്റെ പ്രിപ്പറേഷന്‍ പറഞ്ഞു തരും

ആട്ടെ ഭാര്യ അറിഞ്ഞോടാ ചക്കരെ ഇതൊക്കെ?

Tomz said...

:):D

Raghu Gopalan said...

മാറുന്ന മലയാളി< നോക്കാം.
($nOwf@ll)< പുതിയ ഭരണിയായതു കൊണ്ടാവാം.
എന്‍.ബി.സുരേഷ്< വൈന്‍ ചീത്തയാവാന്‍ കാരണങ്ങള്‍ ഒരുപാടുണ്ട് .ഞാന്‍ തുടങ്ങിയല്ലേയുള്ളൂ. ഒരുനാള്‍ ഞാനും നല്ല വൈനുണ്ടാക്കും.
Tomz < :)

vIJAYpRADEEP said...
This comment has been removed by the author.
vIJAYpRADEEP said...

ഇനിയിപ്പോ ആ വിനെഗര്‍ എന്ത് ചെയ്യും ?
വല്ല അച്ചാറു കമ്പനിയ്ക്കും കൊടുത്തേക്കു....
ഹി...ഹി...