ശിങ്കാരിമേളം

നാട്ടിലെ ക്ലബ്ബിന്റെ ന്യൂ ഇയര്‍ പരിപാടികളൊക്കെ കണ്ട് ആവേശം മൂത്ത്, കൊച്ചു പിള്ളേരും അതുപോലെ ഒരു പരിപാടി നാലുദിവസം മുന്‍പ് നടത്തി. “വൈകിട്ട് ശിങ്കാരിമേളം ഊണ്ടായിരിക്കുന്നതാണ്” എന്നൊക്കെയുള്ള അക്ഷരത്തെറ്റു നിറഞ്ഞ ഒരു ഫോട്ടോകോപ്പി നോട്ടീസും അവര്‍ ഒപ്പിച്ചിരുന്നു. തകരപ്പാട്ടയും കൊച്ചു ടിന്നുകളൊക്കെ കൊണ്ടും ഒരു ശിങ്കാരിമേളം അവര്‍ നടത്തി. ഞങ്ങള്‍ കൂട്ടുകാരോടൊത്തിരിക്കുമ്പോഴാണ് അവര്‍ വന്നത്. അവസാനം പിരിവ് വേണമെന്നു പറഞ്ഞു. 10 രൂപ കൊടുത്തപ്പോള്‍, ഒരു കൊച്ചു കുട്ടി, അതു പോരാ, 6 രൂപ വേണമെന്ന്.

1 comment:

Tomz said...

സംഗതി കൊള്ളാമല്ലോ. പിള്ളേരാണെങ്കിലും നല്ല താളബോധം !