Sketchവീഴുമല

ഇന്നലെ ഒരു കൂട്ടുകാരനുമൊത്ത് വീഴുമലയില്‍ പോയി. രാവിലെ പോയി. വൈകിട്ടുവരെ ഇരുന്നു.
അവിടെയിരുന്ന്‍ എഴുതി.(സ്ക്രിപ്റ്റ് എഴുത്ത് നന്നായി പുരോഗമിക്കുന്നു)

John Abraham

ഇന്ന്, ശ്രീ.ഹബീബ് സംവിധാനം ചെയ്ത ജോണ്‍ എബ്രഹാമിനെപ്പറ്റിയുള്ള ഡോക്യുമെന്ററി, വിക്ടേഴ്സ് ചാനലില്‍ കണ്ടു.
എനിക്കറിയാത്ത, ജോണിനെപ്പറ്റിയുള്ള ചില കാര്യങ്ങള്‍,

  • രണ്ടാഴ്ചയോളം നീണ്ടുനിന്ന ഒരു ദാമ്പത്യജീവിതം ജോണിനുണ്ടായിരുന്നു.
  • ഹിമാലയത്തെക്കുറിച്ചും തെയ്യത്തെക്കുറിച്ചും രണ്ടു ഡോക്യുമെന്ററികള്‍ ജോണ്‍ ചെയ്തിരുന്നു.

Quentin Tarantino

 Quentin Tarantino എഴുതുന്നത് പേപ്പറും പേനയുമുപയോഗിച്ചാണ്.

അതിനു ശേഷം ഒറ്റ വിരല്‍ മാത്രമുപയോഗിച്ചാണത്രേ ടൈപ്പ് ചെയ്യുന്നത്.

കൊച്ചു കൊച്ചു യാത്രകള്‍

മിക്ക ഞായറാഴ്ചകളിലും ഞങ്ങള്‍, കുറച്ചു കൂട്ടുകാര്‍ ബൈക്കും എടുത്ത് ദൂരെ എങ്ങോട്ടെങ്കിലും പോകും. നല്ല ഏതെങ്കിലും കുളമോ പുഴയോ കണ്ടാല്‍ അവിടെ നിര്‍ത്തും. ഒരു വിശാലമായ കുളി.
അങ്ങനെയുള്ള യാത്രകളിലാണ് നാട്ടില്‍ത്തന്നെയുള്ള ഒട്ടേറെ നല്ല സ്ഥലങ്ങള്‍ കാണാന്‍ പറ്റിയത്.
കുറച്ചു ചിത്രങ്ങള്‍ ഇതാ...
(മുന്‍പ്, ഫേസ്ബുക്കില്‍ ചില ചിത്രങ്ങള്‍ പോസ്റ്റിയതാണ്)